Monday, December 21, 2009

VIVA VOCI

രണ്ടാം വര്‍ഷ എലെക്ട്രോനിക്സ് പ്രായോഗിക പരീക്ഷ .അതിജീവനത്തിന്റെ പത്തൊന്‍പതു അടവും പുറത്തെടുത്താല്‍ മാത്രമേ രക്ഷപ്പെടാനാവൂ എന്നത് കാലം തെളിയിച്ച സത്യം ..അപ്രായോഗിക സിദ്ധാന്തങ്ങള്‍ മുഴുവന്‍ പ്രയോഗവല്‍കരിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ പക്ഷെ യാദൃശ്ചികമായിരുന്നില്ല ...പരീച്ചാ സമയം ......
Oscillater ഉം Amplifier ഉം കൊണ്ട് പുറത്തെ കുറുന്തോട്ടിയുടെയും പൂചെടിയുടെയും സൌന്ദര്യം അളക്കുന്നവര്‍ ......എലെക്ട്രോന്‍ പ്രവാഹത്തിന്റെ അപാര സാദ്ധ്യതകള്‍ ഉഅപയോഗിച്ചു Circuite ഇല്‍ നിന്ന് അഗ്നി നാളങ്ങള്‍ ഉയര്‍ത്തുന്നവര്‍പൊട്ടിച്ചിതറിയ Capacitor ന്റെ കാലില്‍ Polarity നോക്കുന്നവര്‍ .......Schmitt Trigger Circuite ഇല്‍ നിന്ന് വെടി നാദം കേള്പിക്കുന്നവര്‍ ....
അവസാനം External examinar ഉടെ മുന്നില്‍ വിറയ്ക്കുന്ന കൈ കാലുകളോടെ പരീക്ഷാര്‍തികള്‍...
ഒരേ സമയം രണ്ടു പേരെ വൈവക്കു വിളിച്ചു സുഹൃത്തിനൊപ്പം ഞാനും ഹാജരായി ....ആദ്യ ചോദ്യം പ്രിയ സ്നേഹിതനോട്
Oscillator ന്റെ പ്രവര്‍ത്തനം വിവരിക്കാന്‍ ...സ്വതവേ പരിഭ്രാന്തി കൂടുതല്‍ ഉള്ള സ്നേഹിതന്‍ ഗദ്ഗത കണ്ടനായി
" അറിയില്ലേ ?"
" പറയാം Sir "
കൈ കൊണ്ട് Circuite ഇല്‍ ചിത്രം വരച്ചു കൊണ്ട് അവന്‍ തുടര്‍ന്ന് .
" Swithch എങ്ങാനും ഇട്ടു പോയാല്‍ ആദ്യം ഈ പണ്ടാരം ഇതിലെ ഇങ്ങട് വരും . അപ്പൊ ഈ കോപ്പ് ചാര്‍ജ് ചെയ്യും . ഇത്തിരി കഴിഞ്ഞാല്‍ അതിന്റെ ഡിങ്കോള്‍ഫി തീരും ... കൊഴപ്പല്യച്ചാല്‍ അത് നമുക്ക് കിട്ടും ."
( പണ്ടാരം = Current, കോപ്പ് = Capacitor, ഡിങ്കോള്‍ഫി = Charge എന്ന് തിരുത്തി വായിക്കാനപേക്ഷ എന്നവന്റെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കാം ..)
ചോദ്യ കര്‍ത്താവിന്റെ മോന്തായം Vibgyor ന്റെ വര്‍ണ ശബളിമ ഒരുക്കിയത് ആരും കണ്ടില്ല
പരവശനായ കര്‍ത്താവു പിന്നീട് എന്റെ നേരെ കുരച്ചു ....
ഒരു സാഹസികതയ്ക്കു മുതിരാതെ മൂന്നു ചോദ്യങ്ങള്‍ക്ക് വ്യക്തമായ അതിശക്തമായ ഉത്തരങ്ങള്‍ നല്‍കി ..
" u r name ?"
" From where ?"
" one year more!!!!! ???

at last a beautiful combination of some letters
" DAMN"

No comments:

Post a Comment