Tuesday, August 11, 2009

ഒരു ചൂളം വിളിയുടെ ഓര്‍മ്മയ്ക്ക്‌

വടക്കു നിന്നു തെക്കോട്ട്‌ കുറെ നാഴിക നീളത്തില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റയില്‍ പാത.
നാലുപാടും പരക്കുന്നസുര്യ കിരണങ്ങള്‍ പാളങ്ങളില്‍ തട്ടി ചിതറുമ്പോള്‍ മനസ്സില്‍
ഒരാനന്തം പടരുന്നു. ആ പാതക്കിരുവശവും ഇന്ത്യ ഗവേര്‍മെണ്ട് വഹ മരഉരുപ്പടികള്‍
രണ്ടു തരം മരങ്ങള്‍ ആണധികം .
൧. ശ്വേത വല്‍ക്കലം ധരിച്ചവയെന്കിലും ഇല പൊഴിയാതെ നില്ക്കുന്ന തെക്കു എന്ന
മര വര്‍ഗ്ഗം.
൨.ഉയര്‍ന്നുഏകദേശം സമ കോണമായവക്ര പത്രങ്ങള്‍ വിരിച്ചു നില്ക്കുന്ന അക്കേഷ്യ മരങ്ങള്‍.
എന്ത് കുന്തമായാലും ആകാശത്തിന്‍റെ നീല മേലാപ്പിന്‍ ചുവട്ടില്‍ എന്നും ഉച്ചക്ക് മൂന്നരക്ക് തീവണ്ടിയുടെ പൊഹ പ്രതീക്ഷിച്ചു അവ നിന്നിരുന്നു...
കള്ളവണ്ടി പ്രതീക്ഷിച്ചു ഞങ്ങളും .....
കൃത്യ സമയം പാലിക്കാത്തത് കൊണ്ടു പ്രതീക്ഷ നാലര വരെ കൊണ്ടെത്തിക്കാന്‍ ഞങ്ങള്‍ക്ക് മടിയുണ്ടായിരുന്നില്ല
( ട്രെയിന്‍ കൃത്യ സമയത്ത് ഓടാന്‍ അത് ഓരോ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന സമയം ജന്തു വിന്‍റെ സമയമായി പ്രഖ്യാപിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയ ഏതോ ഒരു മഹാ അനുഭാവനെ മനസ്സില്‍ പുകഴ്തട്ടെ ?)
ഒന്നാം വര്ഷം ആദ്യ വാരം പിന്നിട്ടതെ ഉള്ളൂ. ട്രെയിന്‍ ഞങ്ങളുടേത് മാത്രമായി കഴിഞ്ഞിരുന്നു .... ..........

ഉച്ചക്ക് അഗ്നി യന്ത്ര ശകടം അര മണിക്കൂര്‍ അങ്ങാടിപ്പുറം സ്റ്റേഷനില്‍ നിര്‍ത്തിയിടുമ്പോള്‍ ഞങ്ങള്‍എത്തും ഫാനിനു ചുവട്ടില്‍ ഇരുന്ന്ഒരു ലഞ്ച് .. ഒന്നു കിടക്കും.... പിന്നെ തിരിച്ചു പോളി യിലേക്ക്.വൈകുന്നേരം യാത്രയും ജന്തുവില്‍ തന്നെ ആയിരുന്നു.അന്നും പതിവു പോലെ ഞങ്ങള്‍ അഞ്ചു പേര്‍ വണ്ടിയില്‍ കയറി..." ടിക്കറ്റ്‌ എടുത്തിരുന്നേല്‍ വന്‍ അബദ്ധം ആകുമായിരുന്നെടെ ... "" ശരി തന്നെടെ, ആ കാശു കൊണ്ടു നാലു പായ്ക്ക് കടല വാങ്ങടെകമെന്റുകള്‍ പ്രവഹിക്കുന്നുസുഖ കരമായ യാത്ര ക്കിടയില്‍ ഒരു അശനി പാതം പോലെ ആയിരുന്നു TTR പ്രത്യക്ഷപ്പെട്ടത്‌ ...

ടിക്കറ്റ്‌ എവിടെ?"" അയ്യോ സര്‍ ഞങ്ങള്‍ എടുത്തില്ലല്ലോ"ശുദ്ധമായ അച്ചടി ഭാഷയില്‍ മൊഴിഞ്ഞുനോ രക്ഷ ഫൈന്‍ 65 Rs Per തല .......പിന്നെ ഒരു കരച്ചിലായിരുന്നു...." സാര്‍ നിങ്ങള്‍ക്കുമില്ലേ ഞങ്ങളെ പ്പോലുള്ള കുട്ടികള്‍ ?ഒരു നിമിഷമെന്കിലും അവരെ പോലെ വിചാരിച്ചു ഞങ്ങളെ ഇത്തവണ വെറുതെ വിട്ടു കൂടെ? please please "ഇനിയൊരിക്കലും കള്ളവണ്ടി കയറില്ല എന്നഉറപ്പില്‍ ഒരു വിധം ഫൈനില്‍ നിന്നു രക്ഷപ്പെട്ടു ....പക്ഷെ അപ്പോഴേക്കും ആര്‍ക്കോ തോന്നിയ വികൃതി മറ്റൊരു കുരിശായി

state aids cell ന്‍റെ സ്റ്റിക്കര്‍ TTR ന്‍റെ ഷര്‍ട്ടില്‍

..."_________ ഉപയോഗിക്കുക , AIDS തടയുക "

ഒരു കൂട്ടച്ചിരി ഉയര്‍ന്നു. റെയില്‍ വെ യുടെ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടു.കയ്യില്‍ കാശില്ല എന്ന കരച്ചില്‍ ഒന്നും വിലപ്പോയില്ല. പ്രതി തല രൂപ നൂറ്...അങ്ങാടിപ്പുറം മുതല്‍ വാണിയമ്പലം വരെ സീറ്റിനടിയില്‍ പതുങ്ങി യത് കൊണ്ടു സ്വയരക്ഷ നടപ്പില്‍ വരുത്തി.നിലമ്പൂര്‍ ഉള്ള പരിചയം ഇല്ലാത്ത ഏതോ കച്ചവട ക്കാരുടെ കയ്യില്‍ വാച്ചും മാലയും മറ്റു ദ്രവ്യങ്ങളും അര്‍പ്പിച്ചു കിട്ടിയ കാശിനാല്‍ Indian Rail way യില്‍ ഓഹരി എടുത്തവരില്‍ രണ്ടു പേര്‍ക്ക്‌ പിന്നെ ട്രെയിന്‍ കാണുന്നതെ അലര്‍ജി ആയി...അന്ന് ഒരു senior citizen (അപ്പൂപ്പന്‍) ന്‍റെ ഉപദേശം ഇതായിരുന്നു.." എന്‍റെ മക്കളെ ഒരു 7 രൂപ ഉണ്ടെങ്കില്‍ സുഖായി വീട്ടില്‍ എത്തി ക്കൂടായിരുന്നോ?ബട്ട്‌ അപ്പൂപ്പന് അറിയില്ലല്ലോ വെറും രണ്ടു രൂപയ്ക്കു വീട്ടില്‍ നിന്നു പോളി യിലെത്തി തിരിച്ചു പോരുന്ന കാര്യം?

തീവണ്ടി തന്നെ യമൃതം

തീവണ്ടി തന്നെ ജീവിതം

ബസ്സ് യാത്ര മാനികള്‍ക്ക്മൃതി യേക്കാള്‍ ഭയാനകം

(ഇതു അന്ന് പ്രചരിച്ചിരുന്ന തീവണ്ടിപ്പാന ആയിരുന്നത്രെ)