Monday, December 21, 2009

VIVA VOCI

രണ്ടാം വര്‍ഷ എലെക്ട്രോനിക്സ് പ്രായോഗിക പരീക്ഷ .അതിജീവനത്തിന്റെ പത്തൊന്‍പതു അടവും പുറത്തെടുത്താല്‍ മാത്രമേ രക്ഷപ്പെടാനാവൂ എന്നത് കാലം തെളിയിച്ച സത്യം ..അപ്രായോഗിക സിദ്ധാന്തങ്ങള്‍ മുഴുവന്‍ പ്രയോഗവല്‍കരിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ പക്ഷെ യാദൃശ്ചികമായിരുന്നില്ല ...പരീച്ചാ സമയം ......
Oscillater ഉം Amplifier ഉം കൊണ്ട് പുറത്തെ കുറുന്തോട്ടിയുടെയും പൂചെടിയുടെയും സൌന്ദര്യം അളക്കുന്നവര്‍ ......എലെക്ട്രോന്‍ പ്രവാഹത്തിന്റെ അപാര സാദ്ധ്യതകള്‍ ഉഅപയോഗിച്ചു Circuite ഇല്‍ നിന്ന് അഗ്നി നാളങ്ങള്‍ ഉയര്‍ത്തുന്നവര്‍പൊട്ടിച്ചിതറിയ Capacitor ന്റെ കാലില്‍ Polarity നോക്കുന്നവര്‍ .......Schmitt Trigger Circuite ഇല്‍ നിന്ന് വെടി നാദം കേള്പിക്കുന്നവര്‍ ....
അവസാനം External examinar ഉടെ മുന്നില്‍ വിറയ്ക്കുന്ന കൈ കാലുകളോടെ പരീക്ഷാര്‍തികള്‍...
ഒരേ സമയം രണ്ടു പേരെ വൈവക്കു വിളിച്ചു സുഹൃത്തിനൊപ്പം ഞാനും ഹാജരായി ....ആദ്യ ചോദ്യം പ്രിയ സ്നേഹിതനോട്
Oscillator ന്റെ പ്രവര്‍ത്തനം വിവരിക്കാന്‍ ...സ്വതവേ പരിഭ്രാന്തി കൂടുതല്‍ ഉള്ള സ്നേഹിതന്‍ ഗദ്ഗത കണ്ടനായി
" അറിയില്ലേ ?"
" പറയാം Sir "
കൈ കൊണ്ട് Circuite ഇല്‍ ചിത്രം വരച്ചു കൊണ്ട് അവന്‍ തുടര്‍ന്ന് .
" Swithch എങ്ങാനും ഇട്ടു പോയാല്‍ ആദ്യം ഈ പണ്ടാരം ഇതിലെ ഇങ്ങട് വരും . അപ്പൊ ഈ കോപ്പ് ചാര്‍ജ് ചെയ്യും . ഇത്തിരി കഴിഞ്ഞാല്‍ അതിന്റെ ഡിങ്കോള്‍ഫി തീരും ... കൊഴപ്പല്യച്ചാല്‍ അത് നമുക്ക് കിട്ടും ."
( പണ്ടാരം = Current, കോപ്പ് = Capacitor, ഡിങ്കോള്‍ഫി = Charge എന്ന് തിരുത്തി വായിക്കാനപേക്ഷ എന്നവന്റെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കാം ..)
ചോദ്യ കര്‍ത്താവിന്റെ മോന്തായം Vibgyor ന്റെ വര്‍ണ ശബളിമ ഒരുക്കിയത് ആരും കണ്ടില്ല
പരവശനായ കര്‍ത്താവു പിന്നീട് എന്റെ നേരെ കുരച്ചു ....
ഒരു സാഹസികതയ്ക്കു മുതിരാതെ മൂന്നു ചോദ്യങ്ങള്‍ക്ക് വ്യക്തമായ അതിശക്തമായ ഉത്തരങ്ങള്‍ നല്‍കി ..
" u r name ?"
" From where ?"
" one year more!!!!! ???

at last a beautiful combination of some letters
" DAMN"

Friday, December 18, 2009

ഒരു സൌഹൃദ സംഭാഷണം

പ്രതീക്ഷിക്കാതെ ലഭിച്ച ഫെബ്രുവരി യിലെ അവധി ദിനങ്ങളില്‍ ഒന്ന്.ഇന്റെര്‍പോളിക്കുള്ള ഒരുക്കങ്ങള്‍ ക്കിടയിലെ വിശ്രമ സമയം." ഏട്ടന്‍റെ കയ്യില്‍ ഈ സ്ക്രൂവും പ്ലേറ്റും വച്ചപ്പോ ഏട്ടന് വേദനയയില്ലേ ?""ഇല്ല മോളെ ബോധം കേട്ട് കിടക്കുകയയിരുന്നില്ലേ " "എങ്ങനെയാ ഏട്ടാ ബോധം കെട്ടത്"ആ മയക്കുവെടി വിദഗ്ധന്‍ ഒരു മാസ്ക് വച്ച് ശ്വസിക്കാന്‍ പറഞ്ഞു , പിന്നെ ഒന്നും ഓര്‍മയില്ല "
പിന്നെ ഗദ്ഗദ ത്തിന്റെ സങ്കേതത്തില്‍ ഞാന്‍ പറഞ്ഞു.
" ആ ഗ്യാസിനു മാത്രം 450 രൂപയായി വില "
"അയ്യോ ഏട്ടാ അപ്പൊ ആ കുറ്റിയിലെ ഗ്യാസ് മുഴുവനും വലിക്കേണ്ടി വന്നോ ; ഏട്ടന് ബോധം കെടാന്‍ ? "


ആ ചോദ്യത്തിനുത്തരം കിട്ടിയില്ല ....

ഒരു വലിയ L.P.G. കുറ്റിയിലെ ഗ്യാസ് മുഴുവനും അസഹനീയതയോടെവലിച്ചു തീര്‍ത്തു കൊണ്ടിരിക്കുന്ന എന്‍റെചിത്രം
മനസിലൂടെ ഒന്ന് മിന്നി മറഞ്ഞു .....

Wednesday, September 9, 2009

പനിനീര്‍ പൂക്കള്‍

ഞങ്ങള്‍ക്ക്പനിനീര്‍ പൂക്കളെ
മറക്കാന്‍ കഴിയാത്തതിനാല്‍
ഞങ്ങള്‍ ഒരുമിച്ചു അവയെ
തേടി ഇറങ്ങി
ഞങ്ങള്‍ കുറെ പനിനീര്‍ പൂക്കളെ കണ്ടു
അവ എന്‍റെ പനിനീര്‍ പൂക്കള്‍ ആയിരുന്നു
അവ നിന്റെപനിനീര്‍ പൂക്കള്‍ ആയിരുന്നു
ഞങ്ങള്‍ ഈ യാത്രയെ സ്നേഹമെന്ന് വിളിച്ചു
ഞങ്ങളുടെ സ്നേഹവും സന്തോഷവും
കൊണ്ടു ഞങ്ങള്‍ വീണ്ടും പൂക്കളെ
സൃഷ്ടിച്ചു
അവ പ്രഭാത സൂര്യനില്‍ പ്രകാശിച്ചു
അവയെ ഹൃദയ ബന്ധങ്ങളില്‍
പ്രതിഷ്ടിച്ചു
പിന്നെ ; സ്വാഭാവികം
ഞങ്ങള്‍ക്കിടയില്‍ കോട മഞ്ഞിറങ്ങി വന്നു
വിളറിയ തണുത്ത കാറ്റും
അങ്ങനെ ഞാന്‍ ഞങ്ങളുടെ പനിനീര്‍ പൂക്കളെ മറന്നു

Tuesday, August 11, 2009

ഒരു ചൂളം വിളിയുടെ ഓര്‍മ്മയ്ക്ക്‌

വടക്കു നിന്നു തെക്കോട്ട്‌ കുറെ നാഴിക നീളത്തില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റയില്‍ പാത.
നാലുപാടും പരക്കുന്നസുര്യ കിരണങ്ങള്‍ പാളങ്ങളില്‍ തട്ടി ചിതറുമ്പോള്‍ മനസ്സില്‍
ഒരാനന്തം പടരുന്നു. ആ പാതക്കിരുവശവും ഇന്ത്യ ഗവേര്‍മെണ്ട് വഹ മരഉരുപ്പടികള്‍
രണ്ടു തരം മരങ്ങള്‍ ആണധികം .
൧. ശ്വേത വല്‍ക്കലം ധരിച്ചവയെന്കിലും ഇല പൊഴിയാതെ നില്ക്കുന്ന തെക്കു എന്ന
മര വര്‍ഗ്ഗം.
൨.ഉയര്‍ന്നുഏകദേശം സമ കോണമായവക്ര പത്രങ്ങള്‍ വിരിച്ചു നില്ക്കുന്ന അക്കേഷ്യ മരങ്ങള്‍.
എന്ത് കുന്തമായാലും ആകാശത്തിന്‍റെ നീല മേലാപ്പിന്‍ ചുവട്ടില്‍ എന്നും ഉച്ചക്ക് മൂന്നരക്ക് തീവണ്ടിയുടെ പൊഹ പ്രതീക്ഷിച്ചു അവ നിന്നിരുന്നു...
കള്ളവണ്ടി പ്രതീക്ഷിച്ചു ഞങ്ങളും .....
കൃത്യ സമയം പാലിക്കാത്തത് കൊണ്ടു പ്രതീക്ഷ നാലര വരെ കൊണ്ടെത്തിക്കാന്‍ ഞങ്ങള്‍ക്ക് മടിയുണ്ടായിരുന്നില്ല
( ട്രെയിന്‍ കൃത്യ സമയത്ത് ഓടാന്‍ അത് ഓരോ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന സമയം ജന്തു വിന്‍റെ സമയമായി പ്രഖ്യാപിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയ ഏതോ ഒരു മഹാ അനുഭാവനെ മനസ്സില്‍ പുകഴ്തട്ടെ ?)
ഒന്നാം വര്ഷം ആദ്യ വാരം പിന്നിട്ടതെ ഉള്ളൂ. ട്രെയിന്‍ ഞങ്ങളുടേത് മാത്രമായി കഴിഞ്ഞിരുന്നു .... ..........

ഉച്ചക്ക് അഗ്നി യന്ത്ര ശകടം അര മണിക്കൂര്‍ അങ്ങാടിപ്പുറം സ്റ്റേഷനില്‍ നിര്‍ത്തിയിടുമ്പോള്‍ ഞങ്ങള്‍എത്തും ഫാനിനു ചുവട്ടില്‍ ഇരുന്ന്ഒരു ലഞ്ച് .. ഒന്നു കിടക്കും.... പിന്നെ തിരിച്ചു പോളി യിലേക്ക്.വൈകുന്നേരം യാത്രയും ജന്തുവില്‍ തന്നെ ആയിരുന്നു.അന്നും പതിവു പോലെ ഞങ്ങള്‍ അഞ്ചു പേര്‍ വണ്ടിയില്‍ കയറി..." ടിക്കറ്റ്‌ എടുത്തിരുന്നേല്‍ വന്‍ അബദ്ധം ആകുമായിരുന്നെടെ ... "" ശരി തന്നെടെ, ആ കാശു കൊണ്ടു നാലു പായ്ക്ക് കടല വാങ്ങടെകമെന്റുകള്‍ പ്രവഹിക്കുന്നുസുഖ കരമായ യാത്ര ക്കിടയില്‍ ഒരു അശനി പാതം പോലെ ആയിരുന്നു TTR പ്രത്യക്ഷപ്പെട്ടത്‌ ...

ടിക്കറ്റ്‌ എവിടെ?"" അയ്യോ സര്‍ ഞങ്ങള്‍ എടുത്തില്ലല്ലോ"ശുദ്ധമായ അച്ചടി ഭാഷയില്‍ മൊഴിഞ്ഞുനോ രക്ഷ ഫൈന്‍ 65 Rs Per തല .......പിന്നെ ഒരു കരച്ചിലായിരുന്നു...." സാര്‍ നിങ്ങള്‍ക്കുമില്ലേ ഞങ്ങളെ പ്പോലുള്ള കുട്ടികള്‍ ?ഒരു നിമിഷമെന്കിലും അവരെ പോലെ വിചാരിച്ചു ഞങ്ങളെ ഇത്തവണ വെറുതെ വിട്ടു കൂടെ? please please "ഇനിയൊരിക്കലും കള്ളവണ്ടി കയറില്ല എന്നഉറപ്പില്‍ ഒരു വിധം ഫൈനില്‍ നിന്നു രക്ഷപ്പെട്ടു ....പക്ഷെ അപ്പോഴേക്കും ആര്‍ക്കോ തോന്നിയ വികൃതി മറ്റൊരു കുരിശായി

state aids cell ന്‍റെ സ്റ്റിക്കര്‍ TTR ന്‍റെ ഷര്‍ട്ടില്‍

..."_________ ഉപയോഗിക്കുക , AIDS തടയുക "

ഒരു കൂട്ടച്ചിരി ഉയര്‍ന്നു. റെയില്‍ വെ യുടെ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടു.കയ്യില്‍ കാശില്ല എന്ന കരച്ചില്‍ ഒന്നും വിലപ്പോയില്ല. പ്രതി തല രൂപ നൂറ്...അങ്ങാടിപ്പുറം മുതല്‍ വാണിയമ്പലം വരെ സീറ്റിനടിയില്‍ പതുങ്ങി യത് കൊണ്ടു സ്വയരക്ഷ നടപ്പില്‍ വരുത്തി.നിലമ്പൂര്‍ ഉള്ള പരിചയം ഇല്ലാത്ത ഏതോ കച്ചവട ക്കാരുടെ കയ്യില്‍ വാച്ചും മാലയും മറ്റു ദ്രവ്യങ്ങളും അര്‍പ്പിച്ചു കിട്ടിയ കാശിനാല്‍ Indian Rail way യില്‍ ഓഹരി എടുത്തവരില്‍ രണ്ടു പേര്‍ക്ക്‌ പിന്നെ ട്രെയിന്‍ കാണുന്നതെ അലര്‍ജി ആയി...അന്ന് ഒരു senior citizen (അപ്പൂപ്പന്‍) ന്‍റെ ഉപദേശം ഇതായിരുന്നു.." എന്‍റെ മക്കളെ ഒരു 7 രൂപ ഉണ്ടെങ്കില്‍ സുഖായി വീട്ടില്‍ എത്തി ക്കൂടായിരുന്നോ?ബട്ട്‌ അപ്പൂപ്പന് അറിയില്ലല്ലോ വെറും രണ്ടു രൂപയ്ക്കു വീട്ടില്‍ നിന്നു പോളി യിലെത്തി തിരിച്ചു പോരുന്ന കാര്യം?

തീവണ്ടി തന്നെ യമൃതം

തീവണ്ടി തന്നെ ജീവിതം

ബസ്സ് യാത്ര മാനികള്‍ക്ക്മൃതി യേക്കാള്‍ ഭയാനകം

(ഇതു അന്ന് പ്രചരിച്ചിരുന്ന തീവണ്ടിപ്പാന ആയിരുന്നത്രെ)

Saturday, February 14, 2009

കാലന്‍ പിന്നെയും പാടുന്നു

കര്‍ക്കിടകത്തിന്റെ മഴക്കൊപ്പം പാടുന്ന
തവളകള്‍ക്കൊപ്പം അന്ന് കാലനുംപാടുമായിരുന്നു.
ആ പാട്ടു കേള്‍ക്കാന്‍ ആഗ്രഹിച്ചവരും ഉണ്ടായിരുന്നു.
1.
മൂവന്തി നേരത്ത് ഭക്ഷണം കഴിക്കാത്ത കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ക്ക്
അതൊരു നല്ല ആയുധമായിരുന്നു.
"നോക്ക് മക്കളെ അതാ അത്
പിന്നെയും കേട്ടില്ലേ.
അത് നിങ്ങളെയും കടിച്ചോണ്ടു
പോകും . വേഗം മാമു ണ്ടോ"
പേടിച്ച കുട്ടികള്‍ വേഗം ഭക്ഷണം കഴിച്ചു കിടന്നുറങ്ങും.
2. ആകാശത്ത് തേര്‍വാഴ്ച നടത്തുന്ന
ദുര്‍ ദേവത കള്‍ക്കെതിരെ surface to air missile ആയി കണ്ടപ്പന്‍ കണിയാര്‍ ഇതു ഉപയോഗിച്ചു പോന്നു
ചിലരൊക്കെ ചോദിച്ചിട്ടുമുണ്ട്
"പഴയ മലയാള ഗാനത്തിന്റെ tune ല്‍ ആരാണ് മരം അറുക്കുന്നത്?

ഏതാലയാലും ആ ഗാന സപര്യ ഇന്നു മറ്റൊരു സംഗീത തലയില്‍ sorry തലത്തില്‍ എത്തിയിരിക്കുന്നു
അതിനെക്കുറിച്ച് അടുത്ത postingil

Sunday, February 1, 2009

അന്തേവാസികള്‍

ശര്ക്കാര് ഫോളി വഹ സാത്താന്‍ ചേവാമടത്തിലെ അന്തേവാസികള്‍
കാലന്‍ ,ഒലിപ്പന്‍, അണ്ണന്‍,ജബ, സില്‍ക്ക് , കാണിമൂപ്പന്‍
മാള, കമ്പി , കൊടിമരം , മോഴ, സുഗ്രീവന്‍
പട്ടര്, ആഷിക്ക് , പൊഗ, കോരന്‍
കപീഷ്,ഓമന, വാളു
അങ്ങനെ ഒരുപാട് .........
അവസാനം ഞാനും