ഓര്‍മ്മകളാല്‍ സമ്പന്നമാണ് ഞാനിപ്പോള്‍ ....
അതിലേറെ അനുഭവങ്ങളാല്‍ ,
ഹൃദയം നിറയെ ഇനിയും പെയ്തു തോരാത്ത ബംസുരിയുടെ നേര്‍ത്ത വീചികള്‍...
മനസിനെ കുളുര്‍പ്പിക്കുന്ന നനുത്ത സാനിധ്യമായി ഇടിയുടെയും മിന്നലിന്റെയും കൂട്ടാരവങ്ങളില്ലാത്ത
പ്രിയപ്പെട്ട മഴയുടെ ഓര്‍മ്മകള്‍....
സാന്ത്വനത്തിന്റെ നനുത്ത തീരങ്ങളെ നല്കുന്നഒരുപാട് നല്ല സുഹൃത്ത് ബന്ധങ്ങള്‍...
അരണ്ട നിലാവിന്റെ ഇത്തിരിവെട്ടത്തില്‍ മുഖം പൊത്തിചിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍ ......
അങ്ങനെ ഒരുപാട്.....
ഒപ്പം കാലനും എനിക്കും പറ്റിയ അബദ്ധങ്ങള്‍
അങ്ങനെ എല്ലാം എല്ലാം....
ഒരു പുതിയ ഇതിഹാസം ചമാക്കാനുള്ള പുറപ്പാടിലാണ് ഞാനെന്ന് തോന്നുന്നുണ്ടോ...
അല്ല നമുക്കു വഴിയേ അറിയാം.......
Subscribe to:
Post Comments (Atom)
No comments:
Post a Comment