സെപ്റ്റംബര്‍ രണ്ടാം വാരം ... student election അടുക്കുകയാണ് .... election campigning ന്റെ ചൂടിലാണ് campus മുഴുവന്‍ . election അടുക്കും തോറും നേരെത്തെ campus ഇല്എത്തി തുടങ്ങി . മിക്ക candidate കള്‍ക്കും competition ഭയങ്കര tension ഉണ്ടാക്കിയിരുന്നു എന്ന് വ്യക്തം. പലപ്പോഴും പലരുടെയും പുഞ്ചിരിയും സംസാരവും യാന്ത്രികമായിരുന്നു .
പക്ഷെ ദിവസവും ഒന്നില്‍ കൂടുതല്‍ തവണ ഞാനും എന്റെ സുഹൃത്തും എതിര് സ്ഥാനാര്‍ഥി യുമായിരുന്ന പ്രഭാകരനും ഒരുമിച്ച് വോട്ട് തേടി ഇറങ്ങിയിരുന്നു . പല കൂട്ടുകാരും അത് കണ്ടു പറഞ്ഞിട്ടുണ്ട് .
"നിങ്ങള്‍ student നെ fool ആക്കുകയാണോ ? "
ആയിരുന്നു . അതിനൊരു സുഖവുമുണ്ട് . രാഷ്ട്രീയം തമ്മില്‍തല്ലാനുള്ള ഒരു മാര്‍ഗമല്ല
എന്ന് മനസിലാക്കി കൊടുക്കാമല്ലോ ....
campus ഇല് എത്തുന്നതിനു മുമ്പ് തന്നെ വോട്ടിനു വേണ്ടി
ചാക്കിടല്‍ തുടങ്ങിയിരിക്കും , ഓരോ candidat ഉം ..
മിക്കവാറും ബസ്സില്‍ വച്ച് തന്നെ വധം തുടങ്ങിയിരിക്കും ..
തെരഞ്ഞെടുപ്പിന് ഇനി അഞ്ചു ദിവസം മാത്രം..
ബസ്സില്‍ യുണിഫോം ഇട്ട ഒരു വിധ്യാര്തിയെ കണ്ടു ..
യുനിഫോമിന്റെ ഗഗന നീലിമയെ മനസ്സില്‍ പ്രശംസിച്ചു സ്വയം പരിചയപ്പെടുത്തി .
പഠനത്തിന്റെ ആവശ്യകതയെയും ധാര്‍മികതയില്‍ കലാലയങ്ങള്‍ക്കുള്ള പങ്കും
campus ഇല് നല്ലൊരു arts culture ന്റെ പ്രാധാന്യവും ടി വിധ്യാര്തിയെ പറഞ്ഞു മനസിലാക്കി ..
ഏതു പ്രശ്നത്തിനും സമീപിക്കാന്‍ മടിക്കണ്ട എന്നൊരു ഉപദേശവും നല്കി ..
പഴയ ടെക്സ്റ്റ് ഫ്രീ ആയി തരാമെന്നും magnetto statics, electrostatics തുടങ്ങിയവയിലെ സംശയം തീര്‍ത്തു തരാമെന്നും പറഞ്ഞു പയ്യനെ ഒരു വിധം ചാക്കിട്ടു .
പയ്യനിപ്പോഴും സംശയം
"ഈ കാര്യമൊക്കെ എന്തിനാ ഇപ്പൊ പറയുന്നത് ?"
ഞാന്‍ കാര്യം പറഞ്ഞു " സമ്മതി ദാനാവകാശം വിനിയോഗിക്കണം .
വോട്ടു തരണം"
പയ്യന് എടുത്തടിച്ച പോലെ മൊഴിഞ്ഞു
" ടെക്സ്റ്റ് ഒക്കെ തന്നോളൂ , no problem .. വോട്ടിനോന്നും സൗകര്യമില്ല. സാറന്മാര് സമ്മതിക്കത്തില്ല ."
" എന്ത് ?!, students ന്റെ സ്വതന്ത്ര ചിന്തകള്‍ക്കും പുരോഗമന പ്രയാണത്തിനും തടസ്സം നില്ക്കുന്ന
അധ്യാപകരോ ? സമ്മതിക്കാത്ത സാറിന്റെ details ചോദിയ്ക്കാന്‍ പയ്യനെ സമീപിക്കുന്നതിനു മുമ്പ് അവന് ബസ്സില്‍ നിന്ന് ചാടിയിറങ്ങി .. പിന്നെ ഇത്രയും പറഞ്ഞു .
"അത്ര നിര്‍ബന്ധമാണെങ്കില്‍ ഇയളിവിടെ ഇറങ്ങ് ..
ഒരു നാലഞ്ചു വോട്ടു ഒരുമിച്ചു തരാം ."
higher secondary , poly യുനിഫോമുകളുടെ വരന സാദൃശ്യത്തെ പഴിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ ?
പിന്നെ ബാക്കി കാമ്പസ്സില്‍
"ഡാ കുട്ടാ please daaaaaa. ""തോറ്റാല്‍ സപ്പ്ളി ഇല്ലാഞ്ഞിട്ടാടാ , പ്ലീസ് ഡാ ....."
Wednesday, March 17, 2010
ഒരു വോട്ട് പ്ലീസ് .....
Subscribe to:
Posts (Atom)